ജമ്മുവില്‍ സൈനികരും ഭീകരരുമായി ഏറ്റുമുട്ടി; 4 മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. രണ്ടു സൈനികര്‍ക്കു പരുക്കേറ്റു. നാലു ഭീകരരെ കൊലപ്പെടുത്തിയെന്നും പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.

ഷോപിയാനിലെ നാദിഗാം ഭാഗത്തു ഭീകരരുടെ സാന്നിധ്യത്തെപ്പറ്റി വിവരം ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വെടിവയ്പുണ്ടായത്
മറഞ്ഞിരുന്ന ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സൈന്യവും തിരിച്ചടിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഷോപിയാനില്‍നിന്ന് അടുത്തിടെ ചെറുപ്പക്കാരെ തട്ടിക്കൊണ്ടു പോയി ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *