ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുളള യുഡിഎഫ് നേതാക്കള്‍ അല്‍പസമയത്തിനകം ശബരിമലയിലേക്കു പോകും

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. കലാപത്തിനാണു സര്‍ക്കാരിന്റെയും ബിജെപിയുടെയും ശ്രമം. യുവതീപ്രവേശനമല്ല ഇപ്പോഴത്തെ പ്രശ്‌നമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുളള യുഡിഎഫ് നേതാക്കള്‍ അല്‍പസമയത്തിനകം ശബരിമലയിലേക്കു പോകും.

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, ഘടകകക്ഷി നേതാക്കളായ പി.ജെ. ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. മുനീര്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് ഇന്നു മല കയറുന്നത്. എന്നാല്‍ നിരോധനാജ്ഞ ലംഘിക്കണോയെന്നു സാഹചര്യം കണക്കിലെടുത്തു മാത്രമെ തീരുമാനിക്കൂ. അതില്‍ പൊലീസിന്റെ സമീപനം പ്രധാനമാണെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. ഇതിനിടെ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളെക്കുറിച്ചുള്ള പരാതി അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ നിലയ്ക്കലിലെത്തി. ചെയര്‍മാന്‍ ആന്റണി ഡോമനിക്കിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. ബി.ജെ.പി എംപിമാരായ വി.മുരളീധരന്‍, നളീന്‍കുമാര്‍ കട്ടീല്‍ എന്നിവരും ശബരിമല സന്ദര്‍ശനത്തിന് എത്തുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *