വില്‍പ്പനക്കായി കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി

കല്‍പ്പറ്റ: അനധികൃത വില്‍പ്പനക്കായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം സുല്‍ത്താന്‍ ബത്തേരിയില്‍ പിടികൂടി.

രണ്ട് കെയ്സുകളിലായി 27 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നായ്ക്കട്ടി മണിമുണ്ട വാളംകോട്ടുവീട്ടില്‍ ലിജോ തോമസ് (28), വയനാട് അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട് പാട്ടവയല്‍ മദാരിവീട്ടില്‍ എസ്. റംഷാദ് (28) എന്നിവര്‍ പിടിയിലായി.

ലിജോ തോമസില്‍ നിന്നും പതിനെട്ട് ലിറ്റര്‍ മദ്യവും റംഷാദില്‍ ഒമ്ബത് ലിറ്റര്‍ മദ്യവുമാണ് കണ്ടെടുത്തത്.

ബത്തേരി റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. റിനോഷ്, പ്രിവന്റീവ് ഓഫീസര്‍ ടി.ബി. അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.എം. ബിനുമോന്‍, കെ. മനു, പി.ആര്‍. വിനോദ്, ജ്യോതിസ് മാത്യൂ, ഇ.ബി.ശിവന്‍, ടി.ജി. പ്രസന്ന, ബി.ആര്‍. രമ്യ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *