ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്നു. 44 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. 11 പേർക്കാണ് ഇതുവരെ ഇവിടെ രോഗബാധ ഉണ്ടായത്. 44 പേരിൽ 9 പേർ മരണപ്പെട്ടു എന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

തിരുവനന്തപുരത്ത് 3 പേർക്കും കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 2 പേർക്ക് വീതവും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്ത് നാലു പേർക്കും തൃശൂർ, പാലക്കാട് ജില്ലകളിൽ അഞ്ച് പേർക്ക് വീതവുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ആറൂ പേർക്ക് രോഗം സ്ഥിരീകരിച്ചു. 3 തമിഴ്നാട് സ്വദേശികളും സംസ്ഥാനത്ത് ചികിത്സയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *