രാജ്യത്താകമാനം 8,848 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് : കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ന്യൂഡല്‍ഹി: രാജ്യത്താകമാനം 8,848 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തിലാണ്. 2,281 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്.

രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സഹാചര്യത്തില്‍ ഫംഗസ് ബാധ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു പ്രധാന മരുന്നിന്റെ 23,000 അധിക ഡോസുകള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ബ്ലാക്ക് ഫംഗസ് കേസുകളുടെ വിശദമായ അവലോകനത്തിന് ശേഷം, ആംഫോട്ടെറിസിന്‍-ബി (അാുവീലേൃശരശിആ) യുടെ 23,680 അധിക ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 8,848 രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് വിഹിതം അനുവദിച്ചിരിക്കുന്നത്.’ – സദാനന്ദ ഗൗഡ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *