നിയമസഭാ സമ്മേളനം 24നും 25നും; എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ 24ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തീയതികളില്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയുക്ത എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ 24ന് നടക്കും.

പ്രോടെം സ്പീക്കറായി കുന്ദമംഗലത്തുനിന്നുള്ള അംഗം പി.ടി.എ റഹിമിനെ നിയോഗിക്കാനുള്ള ശുപാര്‍ശ നല്‍കാനും തീരുമാനിച്ചു. അദ്ദേഹമാകും നിയുക്ത എം.എല്‍.എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.

25ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. എം.ബി. രാജേഷാണ് സി.പി.എമ്മിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഈ മാസം 28ന് തന്നെ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിന്റെ നന്ദിപ്രമേയ ചര്‍ച്ചയുണ്ടാകും.

ജൂണ്‍ നാലിന് പുതിയ സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരണം നടന്നേക്കും. നയപ്രഖ്യാപനത്തിന്റെ കരട് തയാറാക്കാനായി മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍ എന്നിവരടങ്ങിയ ഉപസമിതിയെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *