കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം മുഖപത്രത്തിന്റെ ചീഫ് എഡിറ്റര്‍

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ സി​പി​എം മു​ഖ​പ​ത്രം ദേ​ശാ​ഭി​മാ​നി​യു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​യി നിയമിച്ചു . നി​ല​വി​ലെ ചീ​ഫ് എ​ഡി​റ്റ​റാ​യ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​രാ​ജീ​വ് മ​ന്ത്രി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​നം.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും അ​വ​ധി​യെ​ടു​ത്ത് മാ​റി നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലും മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ലും പി​ണ​റാ​യി വി​ജ​യ​നോ​ടൊ​പ്പം കോ​ടി​യേ​രി സ​ജീ​വ​മാ​യി ത​ന്നെ​യു​ണ്ടാ​യ‌ി​രു​ന്നു.

പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ലേ​ക്കു​ള്ള കോ​ടി​യേ​രി​യു​ടെ മ​ട​ങ്ങി വ​ര​വി​ന്‍റെ സൂ​ച​ന​യാ​യാ​ണ് ഈ ​നി​യ​മ​ന​ത്തെ ക​രു​തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *