നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി

നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും നിലവില്‍ 10CM വീതം (40CM) ഉയര്‍ത്തിയിട്ടുണ്ട്. വൈകുന്നേരം എല്ലാ ഷട്ടറുകളും 10CM കൂടി (മൊത്തം 80C M) ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 30 cm ഉയര്‍ത്തിയിട്ടുണ്ട്. പേപ്പാറ പവര്‍ ജനറേഷന്‍ നടക്കുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ വൈകുന്നേരം 30 cm കൂടി ഉയര്‍ത്തുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *