പഞ്ചാബില്‍​ ലോക്​ഡൗണ്‍ 31 വരെ നീട്ടി

ചണ്ഡീഗഡ്​: കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്​ തുടരുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍​ ലോക്​ഡൗണ്‍ മെയ്​ 31 വരെ നീട്ടി.

മുഖ്യമന്ത്രി ക്യാപ്​റ്റന്‍ അമരേന്ദര്‍ സിങ്​ ആണ്​ ലോക്​ഡൗണ്‍ നീട്ടാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിച്ചത്​. നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും തീരുമാനമായിട്ടുണ്ട്​. പോസിറ്റീവിറ്റി നിരക്കില്‍ വര്‍ദ്ധനയുണ്ടായതാണ്​ വീണ്ടും ലോക്​ഡൗണ്‍ നീട്ടാനുള്ള കാരണം.

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്​. കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്​ പോകേണ്ട സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശനിയാഴ്​ച 217 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 6867 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും ചെയ്​തു. 11,693 പേരാണ് ഇതുവരെ​ കോവിഡ്​ ബാധിച്ച്‌​ സംസ്ഥാനത്ത്​ മരിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *