നാളെ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ നാ​ല് ജി​ല്ല​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ആരംഭിക്കുമെന്ന് മു​ഖ്യ​മ​ന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കര്‍ശനമായി പാലിക്കാന്‍ നാ​ല് ജി​ല്ല​ക​ളി​ലാ​യി പ​തി​നാ​യി​രം പൊ​ലീ​സു​കാ​രെ​ നി​യോ​ഗി​ച്ചു.

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​കാ​ശ നി​രീ​ക്ഷ​ണ​വും ന​ട​ത്തും. ജി​ല്ല​ക​ളെ സോ​ണു​ക​ളാ​യി തി​രി​ച്ച്‌ ഉ​യ​ര്‍​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കും. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെതിരെയും സ​ഹാ​യം ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും കര്‍ശനമായ ന​ട​പ​ടി സ്വീ​ക​രി​ക്കു​ം. ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി അ​ട​ക്കു​മെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു.

വീ​ട്ടു​ജോ​ലി​ക്കാ​ര്‍, ഹോം​ന​ഴ്സ്, പ്ലം​ബ​ര്‍, ഇ​ല​ക്‌ട്രീ​ഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പാ​സ് വാ​ങ്ങി യാ​ത്ര ചെ​യ്യാം. മെ​ഡി​ക്ക​ല്‍‌ ഷോ​പ്പു​ക​ള്‍, പെ​ട്രോ​ള്‍ പ​മ്ബു​ക​ള്‍ എ​ന്നി​വ തു​റ​ക്കും. വി​മാ​ന, ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്ക് യാ​ത്രാ​നു​മ​തി​യു​ണ്ട്. ബേ​ക്ക​റി, പ​ല​വ്യ​ജ്ഞ​ന ക​ട​ക​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ തു​റ​ക്കാം.

ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ജി​ല്ല​ക​ളി​ല്‍ ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് വാ​ര്‍​ഡ് സ​മി​തി​ക​ള്‍ ഭ​ക്ഷ​ണം ന​ല്‍​കും. ഇ​തി​നാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​പ്പി​ക്കും. പാ​ല്‍, പ​ത്രം എ​ന്നി​വ രാ​വി​ലെ ആ​റി​ന് മു​ന്‍​പ് വീ​ടു​ക​ളി​ല്‍ എ​ത്തി​ക്ക​ണം.

ബാ​ങ്കു​ക​ള്‍ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ തി​ങ്ക​ള്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു​വ​രെ മാ​ത്രം അ​ത്യാ​വ​ശ്യം ജീ​വ​ന​ക്കാരുമായി പ്രവര്‍ത്തിക്കും. മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *