ശാസ്ത്രീയ തൊഴുത്ത് ശുചീകരണത്തിലൂടെ…. മഴക്കാല രോഗങ്ങള്‍ക്ക് വിട

കന്നുകാലികളുടെ ശാസ്ത്രീയ പരിചരണത്തിനും ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധനത്തിനും, അതിലൂടെയുള്ള ഉല്‍പ്പാദന വര്‍ധനവിനുമെല്ലാം ശാസ്ത്രീയമായ തൊഴുത്തു ശുചീകരണം അത്യന്താപേക്ഷിതമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ? പ്രത്യേകിച്ചും മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് വളരെ താഴുകയും ഈര്‍പ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ കാലി തൊഴുത്തുകളില്‍ രോഗകാരികളായ സൂക്ഷ്മജീവികള്‍ പെരുകുന്ന സാഹചര്യത്തില്‍ വൃത്തിയാക്കലും അണുവിമുക്തമാക്കലും ചേര്‍ന്നതാണ് തൊഴുത്ത് ശുചീകരണം.

ശാസ്ത്രീയമായ തൊഴുത്ത് ശുചീകരണത്തിന്റെ പ്രയോജനങ്ങള്‍

  1. തൊഴുത്തില്‍ കാണപ്പെടുന്ന രോഗകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കാനും രോഗങ്ങള്‍ തടയാനും സാധിക്കും.
  2. പാലും പാലുല്‍പ്പന്നങ്ങളും പെട്ടെന്ന് കേടാക്കുന്നതും, പാലിലൂടെ പലതരം രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരുന്നത് തടയാനും സാധിക്കും.
  3. കൊതുക്, ഈച്ച, പട്ടുണ്ണി, പലതരം പ്രാണികള്‍ എന്നിവയെ നശിപ്പിക്കാനും പെരുകുന്നത് തടയാനുമാകും.
  4. കന്നുകാലികളുടെ ആരോഗ്യ സംരക്ഷണത്തിന്
  5. തൊഴുത്തിലെ ദുര്‍ഗന്ധവും അകറ്റാന്‍

സൂര്യപ്രകാശം പ്രകൃതിദത്തമായും ഏറ്റവും ഫലപ്രദവുമായ അണുനാശിനിയാണ് എങ്കിലും മഴക്കാലത്ത് അതിന്റെ ലഭ്യത കുറവായതിനാല്‍ ,ശുചീകരണത്തിന് മറ്റു രാസവസ്തുക്കളെ ആശ്രയിക്കേണ്ടി വരുന്നു. ബാഹ്യ പരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ ആഴ്ചയിലൊരിക്കല്‍ തൊഴുത്തില്‍ തളിക്കണം. ഡി. ഡി.റ്റി. മലാത്തിയോണ്‍, ഗാമാ ഹെക്‌സേന്‍ ,സുമിത്തിയോണ്‍ തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്നത്. വിഷകരമായ വസ്തുക്കള്‍ ആയതു കൊണ്ടു തന്നെ വളരെ ശ്രദ്ധയോടു കൂടി ഉപയോഗിച്ചില്ലെങ്കില്‍ അത് പാലിനെയും ജലസ്‌ത്രോതസ്സിനെയും വിഷമയമാക്കുവാനും പാലില്‍ ദുര്‍ഗന്ധത്തിനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *