സായിഗ്രാമം പ്രസ് ക്ലബുമായി സഹകരിച്ച് 1000 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി

തിരുവനന്തപുരം: തോന്നയ്ക്കല്‍ സായിഗ്രാമം പ്രസ് ക്ലബുമായി സഹകരിച്ചുകൊണ്ട് പ്രസ് ക്ലബില്‍ തുടങ്ങിയ കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ആയിരത്തോളം പേര്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കി.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്നും ക്ലബില്‍ എത്തിയവര്‍ക്കു ഭക്ഷണം നല്‍കിയതു കൂടാതെ ശ്രീകണ്‌ഠേശ്വരം, പഴവങ്ങാടി, തമ്പാനൂര്‍, ഓവര്‍ ബ്രിഡ്ജ്, പാളയം. സ്റ്റാച്യു, പുളിമൂട് എന്നിവിടങ്ങളില്‍ തെരുവോരത്ത് വസിക്കുന്നവര്‍ക്കും ഭക്ഷണവും കുപ്പിവെള്ളവും നല്‍കി. സായിഗ്രാമത്തിന്റെ സഹകരണത്തോടെയുള്ള കമ്യൂണിറ്റി കിച്ചണില്‍ നിന്ന് തുടര്‍ന്നുള്ള ദിവസങ്ങളിലും ഭക്ഷണം വിതരണം ചെയ്യും.

പ്രസ് ക്ലബ് പ്രസിഡന്റ് സോണിച്ചന്‍ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണന്‍ , സായിഗ്രാമം എക്‌സി. ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കിവരുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് സായിഗ്രാമം എക്‌സി. ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *