പ്രസ് സ്റ്റിക്കര്‍ പതിപ്പിച്ച വാഹനത്തില്‍ നിന്ന് 30 കുപ്പി തഴിനാട് നിര്‍മ്മിത വിദേശമദ്യവുമായി 2 രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: മുപ്പത് കുപ്പി തമിഴ്‌നാട് നിര്‍മ്മിത വിദേശ മദ്യവുമായി പ്രസ് സ്റ്റിക്ക്രര്‍ പതിപ്പിച്ച വാഹനത്തില്‍ നിന്നും രണ്ടുപേരെ പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തു. അതിര്‍ത്തിയില്‍ പാറശാല പൊലീസ് കര്‍ശന പരിശോധന നടത്തവെ ഉച്ച കഴിഞ്ഞാണ് പ്രസ് സ്റ്റിക്കര്‍ പതിച്ച ടൂ വീലര്‍ പാറശ്ശാല പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

പരിശോധന നടത്തുന്ന ബാരിക്കേഡിന് അടുത്തെത്തിയപ്പോള്‍ത്തന്നെ ഇവര്‍ പോലീസിനോട് മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് എസ് ഐ ശ്രീജിത്ത് ജനാര്‍ദ്ദന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന പേരില്‍ ബഹളം വെച്ച ആളിനടുത്തേക്ക് എത്തി തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. ടൂ വീലര്‍ യാത്രക്കാരന്‍ കൈമാറിയ ഐഡി കാര്‍ഡിന്റെ ഫോട്ടോ എസ് ഐ എടുത്തതോടെ ഇവര്‍ എസ്.ഐയോട് രൂക്ഷമായി സംസാരിക്കുകയായിരുന്നുവത്രെ.

തുടര്‍ന്ന് എസ് ഐ ശ്രീജിത്ത് താനെടുത്ത ഐഡി കാര്‍ഡിന്റെ ചിത്രം പരിചിതരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാട്‌സ് ആപ്പില്‍ അയച്ചു അന്വേഷണം നടത്തുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ടൂവീലറില്‍ എത്തിയത് വ്യാജന്മാരായിരിക്കാം എന്ന മറുപടി കിട്ടിയതോടെ പൊലീസ് ശര്‍മ്മയുടെ വാഹനം പരിശോധിക്കുകയായിരുന്നു.

പരിശോധനയില്‍ 30 കുപ്പി തമിഴ്‌നാട് നിര്‍മ്മിത വിദേശ മദ്യം കിട്ടിയതോടെ മദ്യ കടത്തുകാര്‍ ആണ് ഇവരെന്ന് പൊലീസിന് ബോധ്യപ്പെട്ടു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയും തിരുവനന്തപുരം വഴുതക്കാട് താമസക്കാരനുമായ ശ്യാം ബാബു ശര്‍മ്മ (58) യേയും കൂട്ടാളി മുരിക്കുംപുഴ സ്വദേശി രാജേഷ് (32) നെയും കസ്റ്റഡിയിലെടുത്തു.

സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെ മദ്യം വില്‍പ്പനക്ക് വേണ്ടി കടത്തിയതാണെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.

പത്രപ്രവര്‍ത്തകര്‍ക്കാര്‍ക്കും ഇവരെ പരിചയമില്ലെന്നും ഇവര്‍ പത്രപ്രവര്‍ത്തകരല്ലെന്നും പാലക്കാട് കേന്ദ്രീകരിച്ച ഫേസ്ബുക്ക് വഴിയുള്ള ഒരു അപ്‌ഡേഷന്‍പോലുമില്ലാത്ത കൂട്ടായ്മയാണെന്നും ബിസിനസ് ന്യൂസ് എന്ന പേരില്‍ ഐ ഡി കാര്‍ഡുമായി കറങ്ങിനടക്കുകയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞുട്ടുള്ളതായി പോലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *