സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തി. പലയിടത്തും കെഎസ്ആര്‍ടിസി  ബസുകള്‍ക്ക് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറിനെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തിയത്.

കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ക്ക്  സുരക്ഷയൊരുക്കാന്‍ പൊലീസ് തയ്യാറായില്ല. ദേശീയപാതയിലടക്കം ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ തടയുകയാണ്. അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ഏറെ വലച്ചു. ദീര്‍ഘദൂരയാത്രക്കാര്‍ പലയിടങ്ങളിലുമായി ഭക്ഷണവും വെള്ളവും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. തലസ്ഥാനത്ത്  കരകുളം, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നിര്‍ത്തി വച്ചു. അര്‍ദ്ധ രാത്രിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ഏറെ വലച്ചു. പലരും യാത്രാ മദ്ധ്യേയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച വിവരം അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *