ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി.

രാവിലെ 6 മണി മുതല്‍ രാത്രി 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ബേക്കറികള്‍ക്കും ഈ സമയത്ത് തുറന്നുപ്രവര്‍ത്തിക്കാം. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കും. അന്തര്‍ജില്ലാ യാത്രകള്‍ക്കും വിലക്കുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. എന്നാല്‍ താഴെ പറയുന്ന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കും.

പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പബ്ലിക് യൂട്ടിലിറ്റികള്‍, വാട്ടര്‍ കമ്മീഷന്‍, നാഷണല്‍ സൈക്ലോണ്‍ റിസ്ക് ലഘൂകരണ പദ്ധതി (എംപിസിഎസും ഇഡബ്ല്യുഡിഎസും പ്രവര്‍ത്തിക്കുന്നു), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, തുറമുഖം, റെയില്‍വേ എന്നിവ. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു കോര്‍പ്പറേഷനുകള്‍ എന്നിവ അടഞ്ഞു കിടക്കും. എന്നാല്‍ താഴെ പറയുന്ന സര്‍ക്കാര്‍ വകുപ്പുകളും

i. ആരോഗ്യം, ആയുഷ്, റവന്യൂ, എല്‍എസ്ജിഡി, ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ്, ഇന്‍ഡസ്ട്രീസ്,
ലേബര്‍, സൂ, കേരള ഐടി മിഷന്‍, ഇറിഗേഷന്‍, വെറ്ററിനറി സര്‍വീസസ്, സോഷ്യല്‍
ജസ്റ്റിസ് സ്ഥാപനങ്ങള്‍, അച്ചടി, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സേവനങ്ങള്‍.

ii. പോലീസ്, എക്സൈസ്, ഹോം ഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ & എമര്‍ജന്‍സി
സേവനങ്ങള്‍, ദുരന്ത നിവാരണ, വനം, ജയിലുകള്‍

iii. ജില്ലാ കളക്ടറേറ്റും ട്രഷറിയും

iv. വൈദ്യുതി, ജലവിഭവം, ശുചിത്വം

കോവിഡ് മാനേജുമെന്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവ ഒഴികെ മുകളില്‍ പറഞ്ഞ എല്ലാ വകുപ്പുകളും
ജീവനക്കാരുടെ എണ്ണം കുറയ്ക്കണം.

ആരോഗ്യമേഖലയ്ക്ക് പ്രവര്‍ത്തിക്കാം

സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആശുപത്രി, ലബോറട്ടറി, അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് യാത്ര വിലക്ക് ഇല്ല

കാര്‍ഷിക മേഖല, മൃഗ സംരക്ഷണ, ഫിഷറീസ് വകുപ്പുകള്‍ക്ക് നിയന്ത്രിത ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാം

വേഗത്തില്‍ നശിച്ച്‌ പോകുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ ശേഖരണം, വിപണനം എന്നിവയ്ക്ക് തടസമില്ല

വ്യാവസായിക, സ്വാകര്യ സ്ഥാപനങ്ങള്‍ അടയ്ക്കണം

റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കാം

ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാം

മൃഗങ്ങള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം

എല്ലാ സ്ഥാപനങ്ങളും 7.30 ന് അടയ്ക്കണം

ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം

ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10 മുതല്‍ 1 മണിവരെ സേവനം ലഭ്യമാക്കാം

പത്ര മാധ്യമ സ്ഥാപനങ്ങള്‍, കേബിള്‍ ടിവി, ഡിറ്റിഎച്ച്‌ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം

ഇന്റര്‍നെറ്റ്, ഐടി, ടെലി കമ്യൂണിക്കേഷന്‍, തുടങ്ങി സേവനങ്ങള്‍ നല്‍കുന്നവയ്ക്ക് പ്രവര്‍ത്തിക്കാം

ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ ലഭ്യമാണ്

പെട്രോള്‍, എല്‍പിജി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം

വൈദ്യുതി, അനുബന്ധ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

ശീതീകരണ സ്റ്റോറേജ്, വെയര്‍ഹൗസ് എന്നിവ പ്രവര്‍ത്തിക്കാം

സ്വകാര്യ സുരക്ഷ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

മാസ്ക്, സാനിറ്റൈസര്‍, അനുബന്ധ ശുചീകരണ ഉത്പന്നങ്ങളുടെ നിര്‍മ്മാണ വിതരണ വിപണനങ്ങള്‍ക്ക് തടസമില്ല

ക്വറിയര്‍ സര്‍വ്വീസ് പ്രവര്‍ത്തിപ്പിക്കാം

ടോള്‍ ബൂത്ത്, മത്സ്യബന്ധനം എന്നിവ പ്രവര്‍ത്തിക്കാം

അവശ്യ വസ്തുക്കളുടെ നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

കയറ്റുമതി ഉല്‍പന്നങ്ങളുടെ നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

എയര്‍ ലൈന്‍, ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടാകും

മെട്രോ ഉണ്ടാകില്ല

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ :

പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. അവശ്യ സര്‍വീസിലുള്ള ഓഫീസുകള്‍ക്ക് മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ. റേഷന്‍ കടകളടക്കം ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി വില്‍ക്കുന്ന കടകള്‍, പാല്‍, ഇറച്ചി, മീന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, കാലിത്തീറ്റ വില്‍ക്കുന്ന കടകള്‍ എന്നിവയെയൊക്കെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകള്‍, മറ്റ് ധനാകാര്യ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയേ പ്രവര്‍ത്തിക്കാവൂ. ഏറ്റവും കുറഞ്ഞ സ്റ്റാഫുമായി രണ്ട് മണി വരെയും പ്രവര്‍ത്തിക്കാം.

അച്ചടി, ദൃശ്യമാധ്യമങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി. കേബിള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, ഔഷധ മേഖല, പെട്രോള്‍ പമ്ബുകള്‍, എല്‍പിജി, വൈദ്യുതോത്പാദന, വിതരണ മേഖലകള്‍ എന്നിവകള്‍ക്ക് പ്രവര്‍ത്തിക്കാം. അവശ്യ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വ്യാവസായ മേഖലകള്‍ക്ക് പ്രവര്‍ത്തിക്കാം. ഹോട്ടലുകളും ഹോം സ്റ്റേയും അനുവദിക്കില്ല. നിര്‍മ്മാണ മേഖലയും മെയിന്‍്റനന്‍സും ആവാം. പരമാവധി അഞ്ച് പേരെ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയും ആവാം.

Leave a Reply

Your email address will not be published. Required fields are marked *