ഐപിഎല്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനത്തെ തുടർന്ന് ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു.ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിതികരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവെച്ചത്.

ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര,സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ്‌ വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധിഷേധം ഉയർന്നിരുന്നു. പ്രധിഷേധത്തെ തുടർന്നാണ് ബിസിസിഐ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.

ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരവും മാറ്റിവെച്ചു. ഇന്നലെ നടക്കാനിരുന്ന കൊൽക്കത്ത -ബാംഗ്ലൂർ മത്സരം മാറ്റിവച്ചിരുന്നു.ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകന്‍ ആര്‍ ബാലാജി കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന കളി മാറ്റിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളും ക്വാറന്റെയ്‌നിലാണ്. ചെന്നൈ ബൗളിംഗ് കോച്ച് ബാലാജിക്ക് കോവിഡ്‌ സ്ഥിതികരിച്ചതിനാൽ താരങ്ങള്‍ ഇനി ക്വാറന്റെയ്‌നില്‍ കഴിയേണ്ടിവരും. ആറു ദിവസത്തെ ക്വാറന്റെയ്‌ന് ശേഷം മൂന്നു ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയ ശേഷം മാത്രമേ താരങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങാവൂ.

Leave a Reply

Your email address will not be published. Required fields are marked *