രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധി ഈ പരാമര്‍ശം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിഷ്ക്രിയത്വം നിരവധി നിരപരാധികളെ കൊല്ലുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ന്യായ പദ്ധതിയുടെ സുരക്ഷ നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പിഴച്ച സാഹചര്യത്തില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ മാത്രമാണ് ഏക മാര്‍ഗമെന്ന് വ്യക്തമാക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *