എം​ജി സ​ര്‍​വ​ക​ലാ​ശാ​ല സിന്‍ഡിക്കേറ്റ് അംഗത്വം രാജി‍വച്ച്‌ സുകുമാരന്‍ നായരുടെ മകള്‍

കോട്ടയം: എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകളും എന്‍എസ്‌എസ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ. സുജാത, മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചു.

സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു എന്നിട്ടും എന്‍എസ്‌എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്ന ആരോപണവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി. വെള്ളാപ്പള്ളി നടേശന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആദ്യം യുഡിഎഫ് സര്‍ക്കാരും പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരുമാണ് ഈ സ്ഥാനത്തേക്ക് ഡോ. സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളത് എന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ എഡ്യൂക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലാണ് ഇടതു – വലതു വ്യത്യാസമില്ലാതെ സര്‍ക്കാരുകള്‍ ഡോ. സുജാതയെ നോമിനേറ്റ് ചെയ്തിരുന്നതെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇതിനുവേണ്ടി താനോ, മകളോ മറ്റാരെങ്കിലുമോ, സര്‍ക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നില്ലെന്നും എങ്കിലും ഇതിന്റെ പേരില്‍ വിവാദങ്ങള്‍ക്കിടവരുത്താതെ, മൂന്നുവര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെങ്കിലും, വ്യക്തിപരമായ കാരണങ്ങളാല്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്ബര്‍ സ്ഥാനം രാജിവച്ചുകൊണ്ട് ഡോ. സുജാത ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു എന്നും ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *