വി​ജ​യി​ച്ച​വ​രെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്നു: മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ജ​ന​വി​ധി തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ജ​ന​വി​ധി മാ​നി​ക്കു​ന്ന​താ​യും വി​ജ​യി​ച്ച​വ​രെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത്ത​ര​മൊ​രു ജ​ന​വി​ധി ഉ​ണ്ടാ​കാ​നു​ള്ള അ​സാ​ധാ​ര​ണ​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ര്‍​ത്ഥ്യം. പ​രാ​ജ​യ​ത്തെ പ​രാ​ജ​യ​മാ​യി ത​ന്നെ കോ​ണ്‍​ഗ്ര​സ് കാ​ണു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ത്മ വി​ശ്വാ​സം ഒ​രു​കാ​ല​ത്തും ത​ക​ര്‍​ന്നി​ട്ടി​ല്ല. തി​രി​ച്ച​ടി ഉ​ണ്ടാ​യ​പ്പോ​ള്‍ ത​ന്നെ വി​ശ​ദ​മാ​യി പ​ഠി​ച്ച്‌ കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്തി മു​ന്നോ​ട്ട് പോ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ​യും ഞ​ങ്ങ​ളെ സ​ഹാ​യി​ച്ച മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളെ​യും കെ​പി​സി​സി അ​ഭി​ന​ന്ദി​ക്കു​ന്നു. വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ ഹൃ​ദ​യ​പൂ​ര്‍​വം അ​ഭി​വാ​ദ്യം ചെ​യ്യു​ന്നെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *