മാണി സി കാപ്പന് പതിനായിരത്തിലേറെ വോട്ടിന്റെ ലീഡ്
പാല: പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് മുന്നേറ്റം. പതിനായിരത്തിലേറെ വോട്ടിനാണ് മാണി സി കാപ്പന് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ജോസ് കെ. മാണി 132 വോട്ടിന് ലീഡ് ചെയ്തു. എന്നാല്‍ ഇ.വി.എം. എണ്ണിത്തുടങ്ങിയതോടെ മാണി സി. കാപ്പന് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
അരനൂറ്റാണ്ടിലേറെ നീണ്ട നിയമസഭാ സാമാജിക ജീവിതത്തില്‍ കെ.എം മാണിയെ ചേര്‍ത്തുപിടിച്ച പാല പക്ഷേ മകന് ജോസ് കെ മാണിയെ കൈവിട്ടിരിക്കുകയാണ്.