എറണാകുളത്ത് സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തും

കൊച്ചി: എറണാകുളം ജില്ലയിലെ 57 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തില്‍ സമ്ബൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന തല വിദഗ്ധ സമിതിക്ക് ശുപാര്‍ശ ചെയ്യും.

ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കാനും ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. മാര്‍ക്കറ്റുകളില്‍ പകുതി അടച്ചിടും. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണം കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. അഗ്നിശമനസേന, നാവികസേന എന്നിവയുടെ സഹകരണത്തോടെകൂടുതല്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും.വാര്‍ഡ് തല ജാഗ്രതാസമിതികള്‍ കൂടുതല്‍ ഫലപ്രദമാക്കും.പുതുതായി 10000 ഡോസ് വാക്സിന്‍ കൂടി ജില്ലക്ക് ലഭിച്ചു. 27 സെന്ററുകളില്‍ വാക്സിനേഷന്‍ സൗകര്യം ശനിയാഴ്ച ഒരുക്കും.

മേയര്‍ അഡ്വ.എം. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *