മഴവില്ലഴകിന്‍ വര്‍ണ്ണങ്ങള്‍ തീര്‍ത്ത്…

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും, കമ്പ്‌ലീറ്റ് ഫാഷന്‍ ഡിസൈനറുമായ അബീല്‍ റോബിന്റെ കീഴില്‍ നടന്ന ഫോട്ടോഷൂട്ടിനു ഇതില്‍ കുറഞ്ഞ ഒരു തലക്കെട്ടും കൊടുക്കുവാന്‍ കഴിയില്ല.

കഴിഞ്ഞ ദിവസം അബീല്‍ റോബിന്റെ  ഫോട്ടോഷൂട്ടിനു മോഡല്‍ ആയി എത്തിയത് മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുവാന്‍ ഒരുങ്ങുന്ന കൊല്ലം സ്വദേശിയും എയര്‍ ഹോസ്ടസും ആയ ശരണ്യ ആയിരുന്നു. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരിച്ച ഫോട്ടോഷൂട്ട് വളരെ ഗംഭീരം ആയിരുന്നു എന്നാണു ശരണ്യയുടെ അഭിപ്രായം. വ്യത്യസ്തമായ വസ്ത്രാലങ്കാരത്തിലൂടെയും വിവിധ ഹെയര്‍ ഡ്രസ്സിങ്ങിലൂടെയും അബീല്‍ എന്നെ ഓരോരോ കഥാപാത്രങ്ങളാക്കി മാറ്റുകയായിരുന്നു.

‘വളരെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ചെയ്യണം എന്നാഗ്രഹിച്ചിരുന്നു. ആരെ സമീപിക്കണം എന്നൊരു ധാരണയും ഇല്ലായിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്ത് അബീല്‍ റോബിനെ കുറിച്ച് പറയുന്നത്. കുറഞ്ഞ തുകയില്‍ ഗംഭീരമായൊരു ഫോട്ടോഷൂട്ട് തന്നെ അബീല്‍ എനിക്ക് വേണ്ടി ചെയ്തു തന്നു. സിനിമാ മേഖലയില്‍ തന്നെയുള്ള ഗിരീഷ് അമ്പാടി എന്ന ഫോട്ടോഗ്രാഫര്‌ടെ മികവുറ്റ ചിത്രങ്ങള്‍ എന്നെ കൂടുതല്‍ സുന്ദരിയാക്കി’. -ശരണ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *