എസ് എസ് എല്‍ സി : ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയുടെ ഭാഗമായുള്ള ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു.

എസ് എസ് എല്‍ സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് ആരംഭിക്കുവാന്‍ നിശ്ചയിച്ചിരുന്ന ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷയാണ് മാറ്റിവെച്ചത്. ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷ സംബന്ധിച്ച തുടര്‍ നിര്‍ദ്ദേശങ്ങള്‍ പിന്നീട് നല്‍കുന്നതാണ്.

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.

എന്നാല്‍, എസ് എസ് എല്‍ സി ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനമാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *