കോവിഡ് വ്യാപന: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഇനി മുതല്‍ രാവിലെ 9 മണി മുതല്‍ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 5 മണി വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

കണ്ടെയ്ന്‍മെന്റ് സോണുകളായും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അതാത് ജില്ലാ കളക്ടര്‍മാര്‍ പ്രഖ്യാപിക്കുന്ന സമയങ്ങള്‍ റേഷന്‍ വ്യാപാരികള്‍ക്കും ബാധകമായിരിക്കുമെന്ന് സംയുക്ത റേഷന്‍ ഡീലേഴ്‌സ് സമിതി അറിയിച്ചു.

അതേസമയം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു എന്നാണ് വിലയിരുത്തല്‍. അതിനാല്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടാകില്ലെങ്കിലും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. സാഹചര്യങ്ങള്‍ വിലയിരുത്താനായി നാളെ സര്‍വ്വകക്ഷി യോഗം ചേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *