മരണനിരക്ക് കുറവ്; മൂന്നാഴ്ച നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം പ്രതിസന്ധിയിലേക്കു കടക്കുമ്ബോള്‍ വൈറസിന്റെ തീവ്രവ്യാപനം നിയന്ത്രിക്കാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍.

രാജ്യത്ത് രണ്ടാംതരംഗത്തില്‍ മരണനിരക്ക് കുറവാണ്. കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *