രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോണ്‍ഗ്രസ്. കോവിഡ് രൂക്ഷമാകുന്നതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ പോലും കൊവിഡ് വാക്സിന്‍ എത്തിക്കാന്‍ കഴിയുന്നില്ല. കൊവിഡ് വാക്സിന്‍ കയറ്റുമതി ചെയ്യുന്നതിനെതിരെയും കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചു.

അതേസമയം , രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിന്‍ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്‌സിന്‍ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed