അന്താരാഷ്ട്ര ചലച്ചിത്ര മേള; ഡെലിഗേറ്റ് ഫീസില്‍ വര്‍ദ്ധനവ്; സൗജന്യ പാസ് ഉണ്ടാകില്ല

തിരുവനന്തപുരം:സര്‍ക്കാര്‍ സഹായമില്ലാതെ ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള ഭംഗിയായി നടത്താനുളള തയ്യാറെടുപ്പുകള്‍ നടന്നു വരുകയാണെന്നും അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചെലവിനായുളള തുക സ്‌പോണ്‍സര്‍ഫിപ്പിലൂടെയും ഡെലിഗേറ്റ് പാസിലൂടെയും കണ്ടെത്തുമെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു.

പ്രളയത്തെ തുടര്‍ന്ന് ഇരുപത്തിമുന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള വേണ്ടന്നുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമി അധികൃതരും മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ അക്കാദമി ചിലവില്‍ മേള നടത്താന്‍ തീരുമാനം ഉണ്ടാകുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *