കെ എം ഷാജിയുടെ വീട്ടില്‍നിന്ന് അരക്കോടി രൂപ കണ്ടെത്തി

കണ്ണൂര്‍:  മുസ്ലിംലീഗ് നേതാവ്  കെഎം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ്  50 ലക്ഷം രൂപ കണ്ടെത്തി. അനധികൃത സ്വത്ത് സമ്ബാദന കേസിലെ വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെഎം ഷാജിക്കെതിരെ കേസെടുത്ത് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി ഷാജിയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ ഒരേ സമയം വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്.

കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്ബാദിച്ചുവെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാവിലെ ഏഴരയോടെയാണ് വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഷാജിയുടെ മാലൂര്‍ കുന്നിലെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്ത് പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *