ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു

തിരുവനന്തപുരം : ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം. നേരത്തെയുള്ള വിധി പ്രാബല്യത്തില്‍ നില്‍ക്കുന്നതായി മുഖ്യമന്ത്രി മാധ്യമങ്ങളോടു വ്യക്തമാക്കി.


ജനുവരി 22ന് വാദം കേള്‍ക്കുമെന്നാണു സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ജനുവരി 20 വരെയാണു ശബരിമല സീസണ്‍. അതു കഴിഞ്ഞേ കോടതി തീരുമാനം ഉണ്ടാകൂ. നേരത്തെയുള്ള ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല. 10നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്കു ശബരിമലയില്‍ പോകാം. ആ ഉത്തരവ് നിലനില്‍ക്കുന്നതായാണു കോടതി പറഞ്ഞിരിക്കുന്നത്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളെടുക്കും- മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *