ലൗ ജിഹാദില്ലെന്ന ശശി തരൂരിന്റെ വാദം തള്ളി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന ശശി തരൂരിന്റെ വാദം തള്ളി ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. കേരളത്തില്‍ ലൗ ജിഹാദുണ്ട്.

നിരവധി പെണ്‍കുട്ടികളെ കേരളത്തില്‍ നിന്ന് കാണാതായിട്ടുണ്ട്. ഇതില്‍ ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളുണ്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി നാട്ടില്‍ നിന്ന് കടത്തുന്നത് ശരിയല്ല. ലൗ ജിഹാദ് നിരോധിക്കാന്‍ നിയമം വേണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു

ലീഗ് കണ്ണുരുട്ടിയതു കൊണ്ടാണ് ശശി തരൂര്‍ ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കഴക്കൂട്ടത്ത് പോരാട്ടം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലായിരിക്കും. കോണ്‍ഗ്രസ് നേതാക്കളുടെ കുത്തൊഴുക്ക് ബിജെപിയിലേക്കുണ്ടാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.  കഴക്കൂട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി താന്‍ വ്യക്തിപരമായ ഡീലുണ്ടാക്കി സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed