ഇ.ഡിക്കെതിരെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രാ​യ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ​ഡി​യു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

ക്രൈം​ബ്രാ​ഞ്ചി​ന് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ങ്കി​ലും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ചോ​ദ്യം ചെ​യ്യ​ല്‍, അ​റ​സ്റ്റ് തു​ട​ങ്ങി​യ ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കൂ​ടു​ത​ല്‍ വാ​ദം കേ​ള്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച കോ​ട​തി കേ​സ് ഏ​പ്രി​ല്‍ എ​ട്ടി​ലേ​ക്ക് മാ​റ്റി.

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രു​പ​റ​യാ​ന്‍ സ്വ​പ്ന​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച്‌ ഇ​ഡി​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ഹ​ര്‍​ജി. ഇ​ഡി​ക്കു​വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യാ​ണ് ഹാ​ജ​രാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *