ലതിക സുഭാഷിനെ കോണ്‍ഗ്രസ്​ പുറത്താക്കി

തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്​ പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ ലതിക സുഭാഷിനെ കോണ്‍ഗ്രസ്​ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്​ ലതികയെ പുറത്താക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്​.

സ്​ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിന്​ പിന്നാലെ മഹിളാ കോണ്‍ഗ്രസ്​ അധ്യക്ഷ കൂടിയായിരുന്ന ലതികാ സുഭാഷ്​ തല മുണ്ഡനംചെയ്​ത്​ പ്രതിഷേധിക്കുകയും ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്​തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *