കിറ്റും പെന്‍ഷനും നേരത്തെ നല്‍കുന്നത് പരാജയ ഭീതി കൊണ്ട് :ചെന്നിത്തല

മലപ്പുറം: വിഷു കിറ്റും ഏപ്രില്‍ മെയ് മാസങ്ങളിലെ പെന്‍ഷന്‍ തുകയും ഏപ്രില്‍ ആറിന് മുമ്ബ് നല്‍കാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒണത്തിന് കിറ്റ് കൊടുത്തിട്ടില്ല. വിഷുവിന് മുമ്ബ് കിറ്റ് കൊടുക്കുമെന്ന് പറയുന്നു. സ്കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടഞ്ഞ് വച്ചതും ഇപ്പോഴാണ് നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പരാജയം ഉറപ്പായപ്പോള്‍ വോട്ട് കിട്ടാനുള്ള കുല്‍സിത ശ്രമം നടത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് അതിരൂക്ഷമായ സംഗതിയാണ്. അതിനെതിരെ ശക്തമായി മുന്നോട്ട് പോകും. കോടതിയെ സമീപിക്കാനാണ് തീരുമാനം . വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണം. ഇരട്ടവോട്ടര്‍മാരെ വോട്ട് ചെയ്യാനനുവദിക്കരുത്. വോട്ടര്‍പട്ടിക മുഴുവന്‍ പരിശോധിക്കണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ആസൂത്രിത നീക്കമാണ് നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *