ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല.

കൊച്ചി:  ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല. കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റി. അത് വരെ തുടര്‍നടപടി പാടില്ലെന്നാണ് ഹൈകോടതി നിര്‍ദേശം. മറുപടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പാടില്ലെന്ന് സര്‍കാരും കോടതിയില്‍ നിലപാടറിയിച്ചു. ഹര്‍ജിക്കൊപ്പം സ്വപ്നയുടെ മൊഴി മുദ്രവച്ച കവറില്‍ സമര്‍പിച്ചത് എന്തിനെന്ന് കോടതി ഇഡിയോട് ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരായി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ചുള്ള ക്രൈം ബ്രാഞ്ച് കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി കോടതിയെ സമീപിച്ചത്.

മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ ആണ് സ്വപ്ന സുരേഷ് പ്രമുഖരുടെ പേരുകള്‍ പറഞ്ഞത് എന്ന് സോളിസിറ്റര്‍‍ ജനറല്‍ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ അല്ല ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. രണ്ട് വനിത പൊലീസുകാരുടെ മൊഴിയിലാണ് കേസ് എടുത്തത്. എന്നാല്‍ സ്വപ്ന സുരേഷിനൊപ്പോം ഇവര്‍ ഉണ്ടായില്ലെന്നാണ് ഇഡിയുടെ വാദം.

വനിത പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്തിതനാല്‍ സ്വപ്ന മജിസ്ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തി എന്ന് സ്വപ്ന പറഞ്ഞു എന്നല്ല എഫ്‌ഐആര്‍. ഒപ്പം ഉണ്ടായിരുന്ന വനിത പൊലീസുകാര്‍ പറഞ്ഞു എന്നാണ് എഫ്‌ഐആര്‍. സമ്മര്‍ദം ചെലുത്തി എന്ന് പറയപ്പെടുന്ന തീയ്യതി കഴിഞ്ഞ് നാലു മാസം കഴിഞ്ഞാണ് കേസ് എടുത്തത്. സ്വപ്നയെ ഇതുവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിട്ടില്ലെന്നും ഇഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *