തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും. രാത്രി ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജില്ലയിലെ എന്‍ഡിഎ പ്രചാരണ പരിപാടികളുടെ ചുമതലക്കാരുമായി അമിത് ഷാ ആശയവിനിമയം നടത്തും.

തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ രാവിലെ 10.30ന് സ്റ്റാച്യൂ മുതല്‍ പൂര്‍ണത്രയീശ ക്ഷേത്രത്തിനു മുന്നില്‍ വരെ റോഡ് ഷോ നടത്തും. 11.30 ന് പൊന്‍കുന്നത്തും 2.30ന് പുറ്റിങ്ങലിലും പ്രസംഗിക്കുന്ന അമിത് ഷാ അഞ്ചുമണിക്ക് കഞ്ചിക്കോട് റോഡ് ഷോയിലും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *