കെ.സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി.പി.എമ്മില്‍

വയനാട്‌: വയനാട്ടില്‍നിന്നുള്ള എഐസിസി അംഗവും കെപിസിസി വൈസ് പ്രസിഡന്‍റുമായ കെ.സി റോസക്കുട്ടി രാജിവെച്ചു. മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും മുൻ എംഎൽഎയുമായിരുന്നു.

ഗ്രൂപ്പ് പോരിൽ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി പറഞ്ഞു. ഇനിയും തുടരാൻ കഴിയില്ല. ഹൈക്കമാൻഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1991 ൽ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു അവര്‍. 95-96 കാലഘത്തിൽ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു. നാലു വർഷം സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. 2001 മുതൽ 2012 വരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 2012 ഏപ്രിൽ മുതൽ കേരള സർക്കാരിന്‍റെ കീഴിലുള്ള വനിത കമ്മീഷൻ അധ്യക്ഷയായി പ്രവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *