സര്‍ക്കാര്‍ അറിയിപ്പുകള്‍, വാര്‍ത്തകള്‍

ആർ.സി.സിയിൽ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. 25ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. 30ന് വൈകിട്ട് നാലിന് മുൻപ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡിഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷയുടെ (എൻ.സി.എ ഒഴിവ്) ഫലം www.hckrecruitment.nic.in ൽ പ്രസിദ്ധീകരിച്ചു. കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ നിന്ന് വൈവയുടെ കത്തുകൾ ഡൗൺലോഡ് ചെയ്യാം.

നെഹ്റു യുവകേന്ദ്രയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നെഹ്റു യുവ കേന്ദ്ര സംഗതനിൽ   ജോയിന്റ് ഡയറക്ടർ/ സ്റ്റേറ്റ് ഡയറക്ടർ  തസ്്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങൾ/സർവകലാശാല ജീവനക്കാർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: https://nyks.nic.in.

ലാറ്റക്സ് ഉൽപ്പന്ന  നിർമ്മാണ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ  കീഴിലെ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ 24, 25 തിയതികളിൽ ലാറ്റക്സ് ഉൽപ്പന്ന  നിർമ്മാണ പരിശീലന പരിപാടി   സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0481-2720311 / 9895632030  എന്നീ നമ്പറുകളിലോ  cfscchry@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം.

രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 12 ന്
കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 12 ന് നടക്കും. മാർച്ച് 31 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ മൂന്നിന് നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുളള അവസാന തിയതി ഏപ്രിൽ അഞ്ചാണ്. വോട്ടെണ്ണൽ ഏപ്രിൽ 12 ന് വൈകിട്ട് അഞ്ചിന് നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *