നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ചതായി രഘുറാം രാജന്‍

വാഷിങ്ടന്‍: നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ചതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.

ഇപ്പോഴുണ്ടായിരിക്കുന്ന ഏഴു ശതമാനം വളര്‍ച്ച രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉതകുന്നതല്ലെന്നും അദ്ദേഹം യുഎസില്‍ പ്രതികരിച്ചു.
വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012 മുതല്‍ 2016 വരെ ഇന്ത്യ അതിവേഗം വളരുകയായിരുന്നു. നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ വളര്‍ച്ചയെ ഗുരുതരമായി തന്നെ ബാധിച്ചു. ആഗോള സമ്പദ് വ്യവസ്ഥ കൂടുതല്‍ ഉയരത്തിലേക്കു പോയപ്പോഴായിരുന്നു ഇന്ത്യയുടെ വീഴ്ച- അദ്ദേഹം പറഞ്ഞു.
തളര്‍ച്ചയില്‍ നിന്ന് രാജ്യം മാറുമ്പോഴും എണ്ണവില മറ്റൊരു പ്രശ്‌നമാണ്. ഇന്ധന ഇറക്കുമതിക്ക് പ്രതിവര്‍ഷം ഇന്ത്യ വന്‍തുകയാണു ചെലവഴിക്കുന്നതെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *