പ്രതിഷേധങ്ങള്‍ക്ക് വഴങ്ങില്ല; കുറ്റ്യാടി കേരള കോണ്‍ഗ്രസിന് തന്നെ

കോഴിക്കോട് : കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് സി പി എം കുന്നുമ്മല്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ തീരുമാനം. സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കേണ്ടതില്ലെന്ന് കുന്നുമ്മല്‍ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമും ജില്ലാ സെക്രട്ടറി പി മോഹനനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

തീരുമാനം എടുത്തു കഴിഞ്ഞാല്‍ അതുമായി മുന്നോട്ടുപോകുന്നതാണ് പാര്‍ട്ടി രീതി. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ടതില്ല. ഈ മാസം 14-ന് കുറ്റ്യാടിയില്‍ ഒരു ശക്തിപ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്താനും ഏരിയ കമ്മിറ്റി യോഗം ഐക്യകണ്ഠമായി തീരുമാനിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവര്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട കെ പി കുഞ്ഞമ്മദ്കുട്ടിയെ പങ്കെടുപ്പിച്ചുകൊണ്ടാണ് പാര്‍ട്ടി തീരുമാനം എടുത്തത്.
കുറ്റ്യാടി മണ്ഡലത്തിലെ ചില ഭാഗങ്ങള്‍ വടകര ഏരിയ കമ്മിറ്റിക്ക് പരിധിയിലും വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് തന്നെ വടകര ഏരിയ കമ്മിറ്റി യോഗവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *