അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാകും ; എവിടെ മത്സരിയ്ക്കാനും തയ്യാറെന്ന് പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് പറഞ്ഞു. താന്‍ എവിടെ മത്സരിക്കാനും തയ്യാറാണെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

താന്‍ മൂന്ന് തവണ മത്സരിച്ചു. വീണ്ടും അവസരം തരണോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. കൊല്ലത്ത് പാര്‍ട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥി ആരായാലും പ്രചാരണത്തിന് ഇറങ്ങും. കൊല്ലത്ത് ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കിയാലും വിജയത്തിനായി പ്രവര്‍ത്തിക്കും. ഇത്തവണ ഉറപ്പായും 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും പട്ടികയിലുണ്ടാകുമെന്നും വിഷ്ണുനാഥ് പറഞ്ഞു.

ദേശാടന പക്ഷിയാണെന്നുള്ള ആരോപണങ്ങളില്‍ അടിസ്ഥാനമില്ല. തനിക്കെതിരെയുണ്ടായ പോസ്റ്റര്‍ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ല എന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *