കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട്

ചെന്നൈ: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഗതാഗത സെക്രട്ടറി തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.

തമിഴ്നാട് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇ- പാസും യാത്രക്കാരുടെ കൈവശം ഉണ്ടാകണമെന്നും ഇല്ലാത്ത യാത്രക്കാരെ അതിര്‍ത്തിയില്‍ തടയുമെന്നുമായിരുന്നു അറിയിപ്പ്.

കേരളത്തില്‍ ഉള്‍പ്പെടെ കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് തമിഴ്നാട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. വാളയാര്‍ ഉള്‍പ്പെടെ ഉള്ള ചെക്ക്പോസ്റ്റുകളില്‍ നാളെ മുതല്‍ പരിശോധന തുടങ്ങുമെന്നും കോയമ്ബത്തൂര്‍ ജില്ലാ കലക്ടര്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് കത്തയക്കുകയുണ്ടായി.

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇളവ് വേണമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ കോയമ്ബത്തൂര്‍ കലക്ടറോട് ആവശ്യപ്പെട്ടു. പിന്നാലെയാണ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട് അറിയിച്ചത്. ആന്ധ്ര, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട്ടിലേക്ക് വരുന്നവര്‍ക്കും നിയന്ത്രണങ്ങളില്ല.

Leave a Reply

Your email address will not be published. Required fields are marked *