‘മൈത്രി സേതു’ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയേയും ബംഗ്ലദേശിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൈത്രി സേതു പാലത്തിന്റഎ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. ത്രിപുരക്കും ബംഗ്ലദാശിനും ഇടക്കൂടെ ഒഴുകുന്ന ഫെനി നദിക്ക് കുറുകെയുള്ള 1.9 കിലോമീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. രാഷ്ട്രീയ അതിര്‍വരമ്ബുകളുകള്‍ നീങ്ങി ഇരു രാജ്യങ്ങളും സൗഹൃദപരമായ നിലപാട് സ്വീകരിക്കുകയാണ് ഇതിലൂടെ.

ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള സൗഹൃദത്തിന്റേയും ഉഭയകക്ഷി ബന്ധത്തിന്റേയും പ്രതീകമായാണ് പാലത്തിന് മൈത്രി സേതു എന്ന പേര് നല്‍കിയത്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ബംഗ്ലാദേശിനും ഏറെ നിര്‍ണ്ണായകമായ ബന്ധമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാലം തുറന്നതോടെ ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തല അന്താരാഷ്ട്ര തുറമുഖത്തോട് ഏറ്റവും അടുത്തുകിടക്കുന്ന നഗരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *