സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വനിതാ ദിനത്തോടനുബന്ധിച്ച്‌ വിവിധ വനിതാ സ്വയം സഹായ സംഘങ്ങളില്‍ നിന്നും സംരംഭകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംരംഭകര്‍ക്കും ആത്മനിര്‍ഭര്‍ ഭാരതത്തിനും പ്രചോദനം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

“ആത്മനിര്‍ഭര്‍‌ ആകാനുള്ള ഇന്ത്യയുടെ യാത്രയില്‍ സ്ത്രീകള്‍‌ പ്രധാന പങ്കാണ് വഹിക്കുന്നത്. അന്താരാഷ്ട്ര വനിതാദിനത്തില്‍, സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധമാണ്.” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ഇന്ന്, വനിതാ സംരംഭകത്വം, സര്‍ഗ്ഗാത്മകത, ഇന്ത്യയുടെ പാരമ്ബര്യ സംസ്കാരം എന്നിവ ആഘോഷിക്കുന്ന ചില ഉല്‍പ്പന്നങ്ങള്‍ ഞാന്‍ വാങ്ങി, #നാരീശക്തി എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ സംരഭങ്ങളില്‍ നിന്ന് വാങ്ങിയ ഉത്പന്നങ്ങളുടെ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ക്ലാസിക് പാം ക്രാഫ്റ്റ് നിലവിളക്ക് മോദി വാങ്ങിയത്.കേരളത്തിലെ സ്ത്രീകള്‍ ചിരട്ട കൊണ്ട് നിര്‍മ്മിച്ച നിലവിളക്ക് ഏറ്റു വാങ്ങാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു . പ്രാദേശിക കരകൗശല വിദ്യകളെയും ഉത്പന്നങ്ങളെയും നമ്മുടെ നാരീ ശക്‌തി സംരക്ഷിക്കുകയും ജനപ്രിയമാക്കുകയും ചെയ്യുന്നത് പ്രശംസനീയമാണ് – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *