കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വനിതാ കമ്മീഷന്‍ മിനി അദാലത്ത്

 

തിരുവനന്തപുരം: കുടുംബങ്ങളിലെ പരാതികള്‍ പരിഹരിച്ചും പരാതിക്കാരെ ആശ്വസിപ്പിച്ചും കേരള വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് മിനി അദാലത്ത്. പരാതികള്‍ പെരുകുന്നതിന് പരിഹാരമായി ആരംഭിച്ച മിനി അദാലത്തില്‍ പരാതിക്കാര്‍ക്കും കക്ഷികള്‍ക്കുമായി കൗണ്‍സലിങ്ങും ഏര്‍പ്പെടുത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കമ്മീഷന് മുന്നില്‍ കൂടുതലായും എത്തിയത്. അധ്യക്ഷ എം. സി. ജോസഫെയ്ന്‍ അദാലത്തിന് നേതൃത്വം നല്‍കി.

രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തില്‍ ആകെ 77 കേസുകള്‍ പരിഗണിച്ചു. 19 എണ്ണത്തില്‍ പരിഹാരം കണ്ടെത്തി. നാല് കേസുകളില്‍ കൗണ്‍സലിംഗും നടത്തി. രണ്ട് കേസുകളില്‍ റിപ്പോര്‍ട്ട് തേടി. തുടര്‍നടപടികള്‍ ആവശ്യമായ മറ്റ് കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. ഓരോ മാസവും കമ്മീഷന്‍ ആസ്ഥാനത്ത് നാലിലധികം മിനി അദാലത്തുകളാണ് നടത്തുന്നത്. കമ്മീഷന്‍ അംഗങ്ങളായ ഇ.എം.രാധ, ഷാഹിദാ കമാല്‍, അഡ്വ.എം.എസ്. താര, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *