‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും’ ; സി.പി.എം പ്രവര്‍ത്തകര്‍ തെരുവില്‍

മലപ്പുറം: പൊന്നാനി നിയമസഭ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കം പരസ്യപ്രതിഷേധത്തിലേക്കെത്തി. സി.പി.എം മലപ്പുറം ജില്ല സെക്രട്ടറിയേറ്റംഗമായ ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പൊന്നാനി നഗരത്തില്‍ പ്രകടനം നടന്നത്. ‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും’ എന്ന ബാനറോടെയായിരുന്നു പ്രകടനം.

പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണനെ മാറ്റി പകരം പി. നന്ദകുമാറിനെ പരിഗണിച്ചതോടെയാണ് പ്രതിഷേധമുയര്‍ന്നത്. ശ്രീരാമകൃഷ്ണന്‍ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ വന്നിരുന്നു. സി.ഐ.ടി.യു ദേശീയ നേതാവ് പി. നന്ദകുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്.

തുടര്‍ന്നാണ് പൊന്നാനിയില്‍ പൊന്നാനിക്കാരന്‍ തന്നെ വേണമെന്ന നിര്‍ദേശവുമായി ടി.എം. സിദ്ദീഖിനെ മത്സരിപ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യമുയര്‍ത്തിയത്.

അതേസമയം, പ്രതിഷേധത്തെ തള്ളിയ ടി.എം. സിദ്ദീഖ്, താന്‍ പാര്‍ട്ടി തീരുമാനത്തിന് വിധേയനായി മാത്രമേ പ്രവര്‍ത്തിക്കൂവെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *