കേരളം അ​ഴി​മ​തി​യു​ടെ​യും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​യും കുത്തകയായി മാറി: അ​മി​ത് ഷാ

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​യു​ടെ​യും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​യും കുത്തകയായി കേരളം മാറിയെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ താ​ന്‍ ഉ​ന്ന​യി​ക്കു​ന്ന നി​ര്‍​ണാ​യ​ക ചോ​ദ്യ​ങ്ങ​ള്‍​ക്ക് പൊ​തു​വേ​ദി​യി​ല്‍ മ​റു​പ​ടി പ​റ​യാ​ന്‍ തയാറാകണമെന്ന് അമിത് ഷാ പറഞ്ഞു.

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​നല്ല മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ അ​ല്ലേ ഡോ​ള​ര്‍ ക​ട​ത്ത്-​സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​ധാ​ന​പ്ര​തി ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്ന് താന്‍ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

വി​ജ​യ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അമിത് ഷാ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ​മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ യാ​ത്ര​ക​ളി​ല്‍ പ്രതിയായ സ്ത്രീ ഒപ്പം ഉണ്ടായിരുന്നില്ലേ? ഈ ​സ്ത്രീ മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ നി​ത്യ​സ​ന്ദ​ര്‍​ശ​ക​യ​ല്ലേ?,എന്നും അമിത് ഷാ ചോദിച്ചു. പ്ര​തി​മാ​സം മൂ​ന്നു​ല​ക്ഷം രൂ​പ ശ​മ്ബ​ള​മാ​യി നി​ങ്ങ​ളു​ടെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രു​ന്നോ ഇ​ല്ല​യോ എന്ന് ജനങ്ങളോട് പറയാന്‍ തയാറാകണമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തില്‍ യുഡിഎഫും, എല്‍ഡിഎഫും അഴിമതി നടത്താന്‍ ത​മ്മി​ല്‍ മ​ത്സ​രി​ക്കു​ക​യാ​ണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *