ഗുജറാത്ത്​ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍വിജയവുമായി ബി.ജെ.പി

ഗാന്ധിനഗര്‍: ഗുജറാത്ത്​ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍വിജയവുമായി ബി.ജെ.പിഅഹ്​മദാബാദ്​: തദ്ദേശ തെരഞ്ഞെടുപ്പ്​ നടന്ന ഗുജറാത്തില്‍ വലിയ വിജയം കുറിച്ച്‌​ ബി.ജെ.പി. 31 ജില്ലാ പഞ്ചായത്തുകളില്‍ എല്ലാം സംസ്​ഥാന ഭരണം കൈയാളുന്ന കക്ഷിക്കൊപ്പം നിന്നു. 980 ജില്ലാ പഞ്ചായത്ത്​ സീറ്റുകളില്‍ 771ഉം ബി.ജെ.പിയെ തുണച്ചപ്പോള്‍ കോണ്‍ഗ്രസ്​ 164ഉം എ.എ.പി 31ഉം സീറ്റുകള്‍ നേടി. 81 മുനിസിപ്പാലിറ്റികളില്‍ 75ഉം ബി.ജെ.പിക്കു തന്നെ. മൊത്തം 2720 സീറ്റുകളില്‍ 2017ഉം ഭാരതീയ ജനത പാര്‍ട്ടി കുത്തകയാക്കി. കോണ്‍ഗ്രസിന്​ 375 എണ്ണം മാത്രമാണ്​ നിലനിര്‍ത്താനായത്​. എ.എ.പി ഒമ്ബതും മറ്റുള്ളവര്‍ രണ്ടും സീറ്റുകള്‍ നേടി. 231 താലൂക പഞ്ചായത്തുകളില്‍ ബി.ജെ.പി നേടിയത്​ 196 എണ്ണം. 33 എണ്ണം കോണ്‍ഗ്രസിനെ തുണച്ചു.

വഡോദര ജില്ലാ പഞ്ചായത്തില്‍ 34 സീറ്റില്‍ 27ഉം ബി.ജെ.പിക്കൊപ്പം നിന്നു. ചരിത്രത്തിലാദ്യമായി തപി ജില്ലാ പഞ്ചായത്തും പാര്‍ട്ടി പിടിച്ചു. കച്ച്‌​ മേഖലയില്‍ അഞ്ച്​ മുനിസിപ്പാലിറ്റികളും കോണ്‍ഗ്രസിനെ കൈവിട്ടു. പലയിടത്തും ബി.ജെ.പിക്ക്​ ലഭിച്ചത്​ മൃഗീയ ഭൂരിപക്ഷം.

സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ്​ വിജയമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ആറ്​പ്രധാന മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പും ബി.ജെ.പി തൂത്തുവാരിയിരുന്നു. സൂറത്ത്​, രാജ്​കോട്ട്​, വഡോദര, ഭാവ്​നഗര്‍, ജാംനഗര്‍, അഹ്​മദാബാദ്​ എന്നിവയിലായിരുന്നു തെരഞ്ഞെടുപ്പ്​.

Leave a Reply

Your email address will not be published. Required fields are marked *