ബി.ജെ.പി അജണ്ട നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നു :വി. മുരളീധരന്‍

കോഴിക്കോട്: ബി.ജെ.പി മുന്നോട്ടുവെക്കുന്ന അജണ്ട നടപ്പാക്കാന്‍ സംസഥാനസര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നുവെന്നതിന്‍റെ സൂചനയാണ് ശബരിമല വിഷയത്തിലെ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

‘ബി.ജെ.പി അജണ്ട സെറ്റ് ചെയ്യുന്നു. ഏത് സര്‍ക്കാറായാലും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ടി വരുന്നു. അങ്ങിനെയൊരു സാഹചര്യം കേരളത്തില്‍ ഉരുത്തിരിയുന്നു’- മുരളീധരന്‍ മാധ്യമപ്രവര്‍കരോട് പറഞ്ഞു. സര്‍ക്കാറിന്‍റെ തീരുമാനം ആത്മാര്‍ഥമായുള്ളതാണെങ്കില്‍ എല്ലാ കേസുകളും പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്രയുംകാലമെടുത്ത സമീപനത്തില്‍ നിന്ന് മാറി കേസുകള്‍ പിന്‍വലിക്കേണ്ടി വരുന്നത് വിശ്വാസികളുടെ വിജയമാണ്. പക്ഷേ ഇപ്പോള്‍ ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ എന്നൊക്കെ ചില നിബന്ധനകള്‍ വെച്ചതായാണ് കേള്‍ക്കുന്നത്. അന്നുണ്ടാക്കിയ കേസുകളെല്ലാം കെട്ടിച്ചമച്ചവയാണ്.

ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാറിനെതിരെ പ്രതിഷേധിച്ചവരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് വി. മുരളീധരന്‍ ആരോപിച്ചു. പൗരത്വ സമരത്തില്‍ കേസുകളൊന്നുമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇറങ്ങി നടത്തിയ സമരമല്ലേ. ശബരിമല വിഷയത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കെതിരെ ആയിരക്കണക്കിന് കേസുകളുണ്ട്.

സ്വര്‍ണക്കടത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നതിനോട് പ്രതികരിക്കേണ്ട കാര്യമില്ല. പിച്ചും പേയും പറയുന്ന ആളാണ്. കേസന്വേഷണം ശരിയായി മുന്നാട്ട്പോകുന്നുണ്ട്. മാധ്യമങ്ങള്‍ ഈ വിഷയത്തിന് പ്രാധാന്യം നല്‍കാത്തതിനാല്‍ കേസന്വേഷണം മന്ദഗതിയിലാണെന്ന് അഭിപ്രായമില്ല.

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍െപ്പട്ട ഇ.എം.സി.സിയുടെ ചെയര്‍മാനുമായി ന്യുയോര്‍ക്കില്‍ വെച്ച്‌ ചര്‍ച്ച നടത്തിയിട്ടില്ലെന്നു കേന്ദ്രമന്ത്രി പറഞ്ഞു.

വിദേശകാര്യ മന്ത്രി ഇന്ത്യന്‍ എംബസി വഴിയാണ് ഔദ്യോഗികമായി കാണുന്നത്. കണ്ടിട്ടുെണ്ടങ്കില്‍ രേഖയുണ്ടാകിേല്ല. ആറ് ദിവസം ന്യുയോര്‍ക്കില്‍ താമസിച്ച സമയത്തത് 200ഓളം കണ്ടു.

അതിനിടയില്‍ ആരെങ്കിലും വന്ന് കണ്ടിട്ടുണ്ടെങ്കില്‍ തനിക്കറിയില്ല. ഷിജു വര്‍ഗീസിനെ കണ്ടിട്ടില്ല. നിയമപരമായി നടപടി സ്വീകരിക്കില്ല. ഇ.എം.സി.സി നല്ല കമ്ബനിയല്ലെന്ന് കേരള സര്‍ക്കാറിന് കൃത്യമായി വിവിരം നല്‍കിയിരുന്നു. വായില്‍ വരുന്നത് വിളിച്ചു പറയുന്ന മന്ത്രിയാണ് ഇ.പി. ജയരാജനെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *