ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി

കൊച്ചി: ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി. രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്നും കോടതി ചോദിച്ചു.

അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടി ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പോലീസ് എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹന കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി നിങ്ങള്‍ ഹിന്ദുമത വിശ്വാസിയാണോ എന്ന് രഹന ഫാത്തിമയോട് ആരാഞ്ഞു.വ്രതമനുഷ്ഠിച്ചാണ് ശബരിമലയില്‍ പോയതെന്ന് രഹന ഫാത്തിമ വ്യക്തമാക്കി. തത്വമസി ആശയത്തില്‍ അധിഷ്ഠിതമായാണ് ക്ഷേത്രദര്‍ശനത്തിന് ഒരുങ്ങിയതെന്നും രഹന അറിയിച്ചു. അതേസമയം മതവികാരം വ്രണപ്പെടുത്തുന്ന വിധം രഹന ഫാത്തിമ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യുഷന്‍ ചുണ്ടിക്കാട്ടി. തുടര്‍ന്ന് ജാമ്യാപേക്ഷ വിധി പറയാനായി കോടതി മാറ്റി

Leave a Reply

Your email address will not be published. Required fields are marked *