കര്‍ണാടക അതിര്‍ത്തികള്‍ വീണ്ടും അടയ്ക്കുന്നു

ബംഗളൂരു: ദക്ഷിണ കര്‍ണാടകയില്‍ അതിര്‍ത്തി റോഡുകള്‍ വീണ്ടും അടയ്ക്കുന്നു. കേരളത്തില്‍ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയുമായുള്ള അഞ്ച് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. 72 മണിക്കൂര്‍ മുമ്പേ എടുത്ത ആര്‍.ടി.പി.സി ആര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ കര്‍ണാടക അതിര്‍ത്തി കടത്തിവിടുകയുള്ളൂ. വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്ന ബാവലി ചെക്പോസ്റ്റിലും കോവിഡ് നെകറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ വാഹനങ്ങള്‍ തടയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *